അത്യാധുനിക സൗകര്യങ്ങളുമായി ഓപ്പോയുടെ ‘റെനോ ഏസ്’ അവതരിപ്പിച്ചു. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യങ്ങളുള്ള ഫോണ്‍ ചൈനയിലാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1 ആണ് റെനോ ഏസിലുള്ളത്. 6.5 ഇഞ്ച് വലിപ്പമുള്ള ഓഎല്‍ഡി ഡിസ്പ്ലേയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഫോണിന് 48 എംപി ക്വാഡ് ക്യാമറയാണ്. 16 എംപിയുടെതാണ് സെല്‍ഫി ക്യാമറ. റിയര്‍ ക്യാമറില്‍ 60 എഫ്പിഎസില്‍ 1080 പിക്സല്‍, 4കെ റസലൂഷനുകളില്‍ വീഡിയോ പകര്‍ത്താം.
അതിവേഗ ചാര്‍ജിങ് സൗകര്യമാണ് റെനോ ഏസിനെ വിപണിയിലുള്ള മറ്റ് ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 65 വാട്ട് സൂപ്പര്‍ വൂക് ചാര്‍ജിങ് സൗകര്യമാണ് റെനോ ഏസിലുള്ളത്. ഫോണിന്റെ 4000 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററി അര മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഫോണ്‍ രണ്ട് മണിക്കൂര്‍ ഉപയോഗിക്കാനാവുമെന്നും കമ്ബനി അവകാശപ്പെടുന്നു.
റെനോ ഏസിന്റെ 65 വാട്ട് ചാര്‍ജര്‍ വിപണിയിലുള്ള ഏറ്റവും ചെറിയ ചാര്‍ജര്‍ ആണ് എന്നും കമ്ബനി അവകാശപ്പെടുന്നു. യുഎസ്ബി സി പവര്‍ ഡെലിവറി സൗകര്യവും 18 വാട്ട് ക്വാല്‍കോം ക്വിക് ചാര്‍ജ് സൗകര്യവും ഫോണില്‍ ലഭ്യമാണ്. റെനോ ഏസിന്റെ എട്ട് ജിബി റാം 12 ജിബി സ്റ്റോറേജ് പതിപ്പിന് ചൈനയില്‍ 2999 യുവാനാണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന് 3799 യുവാനാണ് വില.
0 Comments