NewsPoint



ഡല്‍ഹി:  എയര്‍ ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി എണ്ണക്കമ്പനികൽ രംഗത്ത് . കുടിശ്ശിക ഉടൻതന്നെ അടച്ച് തീര്‍ത്തില്ലെങ്കില്‍ ഈ മാസം 18നകം ഇന്ധന വിതരണം നിർത്തലാക്കുമെന്നു എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി . ആറ് വിമാനത്താവളങ്ങളി ൽ നിന്നുമായി 5,000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ കമ്പനികൾക്ക് നല്‍കാനുള്ളത്.

ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് മുന്നറിയിപ്പുമായി രംഗത്തുവന്നരിക്കുന്നത് . കൊച്ചി, മൊഹാലി, പുണെ, പട്‌ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലാണ് ഓയില്‍ കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തുന്നത്.

കഴിഞ്ഞ പത്ത് മാസമായി എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം കമ്പനികള്‍ക്ക് നൽകിയിട്ടില്ലെന്നാണ് വിവരം . ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്.