ദുബായ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദുബായ് മുനിസിപ്പാലിറ്റി സുരക്ഷാ ബോധവത്കരണ കാമ്പയിൻ തുടങ്ങി. ക്രീക്ക് പാർക്കിലെ ചിൽഡ്രൻസ് സിറ്റിയിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്
.സ്കൂൾകുട്ടികൾ ജീവിതത്തിൽ പുലർത്തേണ്ട ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട തെറ്റായരീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്നു അധികൃതർ വ്യക്തമാക്കി . സുരക്ഷിതമായ നീന്തൽ പരിശീലനം, തീ പോലുള്ള അപകടങ്ങളിൽനിന്ന് രക്ഷനേടുന്നതിനും മറ്റ് പൊതുസുരക്ഷാ രീതികളെക്കുറിച്ചും ബോധവത്കരണം എന്നിവ നടക്കും. ഒന്നുമുതൽ ഒമ്പതുവരെ ഗ്രേഡുകളിലുള്ള വിദ്യാർഥികൾക്ക് കാമ്പയിനിൽ പങ്കെടുക്കാം. .
0 Comments