മോഷണശ്രമം തൽസമയം കണ്ടെത്താൻ രാജ്യത്ത് ആദ്യമായി സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) കേരളത്തിൽ നടപ്പാക്കുന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളിൽ എവിടെ മോഷണശ്രമം നടന്നാലും 3 മുതൽ 7 വരെ സെക്കൻഡിനകം പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുന്നറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കുന്ന സംവിധാനമാണിത്. ഇതിന്റെ പ്രവർത്തനം ഡിജിപി ലോക്നാഥ് ബെഹ്റ വിലയിരുത്തി.
ഇതിന്റെ ആദ്യ പരീക്ഷണങ്ങൾ തൃശൂരിലും എറണാകുളത്തും നടന്നിരുന്നു. ബാങ്കുകളിലും ജ്വല്ലറികളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാനുള്ള ജാഗ്രതാ സംവിധാനം ഫലപ്രദമാണോ എന്നു പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പൊലീസ് കൺട്രോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് സിഐഎംഎസ് അഥവാ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം.
തൃശൂരിൽ ആദ്യമായി നടപ്പാക്കിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ കെഎംജെ ജ്വല്ലറിയിലാണ്. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ഫലപ്രദമാണോ എന്നു നേരിട്ടു പരീക്ഷിക്കുകയായിരുന്നു അന്ന് കമ്മിഷണർ ചെയ്തത്. ജ്വല്ലറിയിൽ സ്ഥാപിച്ച സെൻസറുകളിൽ നിന്നു ‘മോഷണവിവരം’ കൺട്രോൾ റൂമിലേക്കു എത്തി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമായി. ഈ അറിയിപ്പ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്കൈമാറി. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട്മാപ്പും ഫോൺ നമ്പറും സഹിതമായിരുന്നു അറിയിപ്പ്.ദൃശ്യങ്ങൾ മൂന്ന് മാസംവരെ സൂക്ഷിക്കും. ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ലഭിക്കുന്ന സുരക്ഷയ്ക്ക് പ്രതിമാസം 400 രൂപ മുതലാണ‌് ചെലവ്. ധനകാര്യസ്ഥാപനങ്ങൾ, എടിഎമ്മുകൾ, സുരക്ഷാ ആവശ്യമുള്ള ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാവുന്ന ഫേസ് റെക്കഗനിഷൻ ക്യാമറാസംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവർ ഫേസ് റെക്കഗ‌്നിഷൻ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ എത്തുകയാണെങ്കിൽ അലാറം മുഴങ്ങുന്നതോടൊപ്പം വ്യക്തിയെ തിരിച്ചറിയാനുള്ള സൂചനകളും അധികൃതർക്ക് ലഭ്യമാക്കുന്ന ആധുനിക സംവിധാനമാണിത‌്.
ഈ സിസ്റ്റത്തിന്റെ പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്ന് മുതൽ ഏഴ് സെക്കന്റുകൾക്കകം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തുള്ള പ്രത്യേക കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും അനിഷ്ടസംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ആരെങ്കിലും അതിക്രമിച്ചു കടന്നാൽ ഇവിടെ ഘടിപ്പിച്ചിട്ടുള്ള ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുകയും തുടർന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തത്സമയം കൈമാറുകയുമാണ‌് ചെയ്യുന്നത‌്.
വ്യാപാര സ്ഥാപനങ്ങൾ, ജ്വല്ലറികൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ മോഷ്ടാക്കളോ അക്രമികളോ അതിക്രമിച്ച‌് കയറിയാൽ ഞൊടിയിടെ പൊലീസ‌് കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശം നൽകുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് വീടുകൾക്കും സുരക്ഷാഭീഷണിയുള്ള സ്ഥാപനങ്ങൾക്കും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
7 മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുമെന്നതാണു സിസ്റ്റത്തിന്റെ പ്രത്യേകത. സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങൾക്കു പുറമേ വീടുകൾക്കും 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന സംവിധാനമാണിത്. പൊലീസിന്റെ കുറ്റവാളിപ്പട്ടികയിൽപ്പെട്ടവർ സ്ഥാപനങ്ങളിലെത്തിയാൽ കയ്യോടെ പിടികൂടാൻ ‘ഫേസ് റെക്കഗ്നിഷൻ’ ക്യാമറകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
സിഐഎംഎസ് ജാഗ്രതാ സംവിധാനത്തിലൂടെ അപായ മുന്നറിയിപ്പ് കൺട്രോൾ റൂമിൽ ലഭിച്ചാലും തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് മോഷണശ്രമമാണെന്ന് ഉറപ്പിച്ചാലേ പൊലീസ് സ്ഥലത്ത് എത്തൂവെന്ന് കമ്മിഷണർ. പട്ടിയോ പൂച്ചയോ എലിയോ മറ്റോ സ്ഥാപനത്തിനുള്ളിൽ കടന്നാലും സെൻസറുകൾ അപായ മുന്നറിയിപ്പ് മുഴക്കിയേക്കാം. അതുകൊണ്ടു തന്നെ സിസിടിവി തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ കൺട്രോൾ റൂമിൽ നിന്ന് അതതു സ്റ്റേഷനുകളിലേക്കു സന്ദേശം നൽകൂ.
0 Comments