വരുംതലമുറക്കായി സൂക്ഷിച്ചുവെക്കേണ്ട അപൂർവ രേഖകളുടെ പട്ടിക യുനെസ്കോ തയ്യാറാക്കുന്നുണ്ട് .
ഓർമ്മപ്പുസ്തകം( MEMORY OF THE WORLD ) എന്നാണ് ഈ പട്ടിക അറിയപ്പെടുന്നത് .ലോകത്തു എ ല്ലായിടത്തുനിന്നായി 193 ലേറെ ഇനങ്ങൾ ഇപ്പോൾ ഈ പുസ്തകത്തിലുണ്ട്.4 അപൂർവ ഇന്ത്യൻ രേഖകൾ ഓർമപുസ്തകത്തിലുണ്ട് .2007 -ൽ പ്രാചീന ഗ്രന്ഥമായ ഋഗ്വേദം ഓർമപുസ്തകത്തിൽ സ്ഥാനം നേടി .
പൂനെയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഋഗ്വേദത്തിന്റെ ലിഖിത രൂപമാണ് യുനെസ്കോ പരിഗണിച്ചത് .1997 -ൽ ചെന്നൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിലെ വൈദ്യശാസ്ത്ര സംബന്ധമായ പ്രാചീന തമിഴ് ലിഖിതങ്ങൾ ഓർമപുസ്തകത്തിൽ ഉൾപ്പെടുത്തി .
2003 -ൽ ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ഡച്ച് ലിഖിതങ്ങളും 2005 -ൽ പുതുച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ശൈവലിഖിതങ്ങളും ഓർമപുസ്തകത്തിൽ ഇടം നേടി .
0 Comments