ആര്യൻമാർ പുറത്തു നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണോ അതോ ഇന്ത്യയിൽത്തന്നെ ഉരുവം കൊണ്ട ജനവിഭാഗമാണോ എന്ന തർക്കത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ചരിത്രകാരൻമാരും ശാസ്ത്ര ഗവേഷകരുമെല്ലാം ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ്. ആര്യൻമാരുൾപ്പടെ ഇന്ത്യൻ ജനതയുടെ പൂർവ്വികരാരൊക്കെയെന്നും ഇന്ത്യയിലേക്കു നടന്ന കുടിയേറ്റങ്ങൾ ഏതൊക്കെയെന്നും EARLYINDIANS എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു. പ്രാചീന മനുഷ്യരുടെ അവശിഷ്ടങ്ങളിൽ നിന്നും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആരാണ് ഇന്ത്യക്കാരെന്നും അഥവാ ഇപ്പോഴത്തെ ഇന്ത്യൻ ജനതയുടെ പൂർവികർ ആരാണെന്നുമുള്ള വിഷയം പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ചരിത്രം മറച്ചു വെയ്ക്കാൻ പറ്റാത്ത സത്യമാണ് . ഇന്ത്യയിലെ ജനസമൂഹത്തിന്റെ ചരിത്രം പറയുമ്പോൾ നാലു കുടിയേറ്റങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ടിയിരിക്കുന്നു .ആദ്യ കുടിയേറ്റങ്ങൾ നടന്നത് 65,000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്നുമാണ് .രണ്ടാമത്തേത് 9000 വർഷങ്ങൾക്കു മുൻപ് പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ഇതാണ് കാർഷിക വിപ്ലവത്തിന് വേഗം കൂട്ടിയതും ദ്രാവിഡ ഭാഷകൾക്ക് ഉൾപ്രേരകമായതും .ഇവർ വന്നത് ഇറാനിലെ സാഗ്രോസ് മേഖലയിൽ നിന്നാണ് .കാർഷിക വിപ്ലവത്തിന്റെ പരിണാമമായിട്ടാണ് ഹാരപ്പൻ നാഗരികത പിറവിയെടുക്കുന്നത്. ഹാരപ്പർ എന്നു പറയുന്നത് ഇന്ത്യയിൽ മുമ്പേ ഉണ്ടായിരുന്ന മനുഷ്യരുടേയും സാഗ്രോസ് മേഖലയിൽ നിന്നു വന്ന പടിഞ്ഞാറൻ ഏഷ്യക്കാരുടേയും മിശ്രവിഭാഗമാണ് സാഗ്രോസിൽ നിന്ന് വന്നവർ പ്രോട്ടോ ഇലാമിറ്റ് എന്ന ഭാഷയാണ് സംസാരിച്ചിരുന്നത്. മൂന്നാമത്തെ കുടിയേറ്റം കിഴക്കൻ ഏഷ്യയിൽ നിന്നായിരുന്നു .ഓസ്ട്രോ ഏഷ്യാറ്റിക് ഭാഷ സംസാരിക്കുന്നവരായിരുന്നു ഇവർ .അവസാനമായി ഇന്ത്യയിലേക്കു നടന്ന കുടിയേറ്റം മധ്യ ഏഷ്യയിൽ നിന്നുമാണ് .ഇൻഡോ- യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരായിയിരുന്നു ഇവർ .അവർ സ്വയം വിളിച്ചിരുന്നത് ആര്യ എന്നായിരുന്നു .ഇന്ത്യയിലെ ഇപ്പോഴത്തെ ജനത എന്നു പറയുന്നത് ഈ നാലു കുടിയേറ്റങ്ങളുടേയും സങ്കലനത്തിന്റേയും കൂടിച്ചേരലിന്റേയും ഫലമാണ് .ഇന്നും ഹാരപ്പൻ നാഗരികതയുടെ സ്വാധീനം നമ്മളിലുണ്ട് .ആൽമരത്തെ ആരാധിക്കുന്നവരാണ് ഇന്ത്യക്കാർ അതു ഹാരപ്പൻ സംസ്കാരത്തിൽ നിന്ന് ഉടലെടുത്തതാണ് .യോഗയിൽ പറയുന്ന ആസനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ ആളുകൾ ഇരിക്കുന്ന ചിത്രമുള്ള സീലുകൾ ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ് .അങ്ങനെ ഒരുപാട് കാര്യങ്ങളുടെ ഉറവിടം ഹാരപ്പൻ സംസ്കാരമാണ് .അതുകൊണ്ട് സംസ്കാരങ്ങളെല്ലാം തന്നെ നമ്മുടെ വേദ-ആര്യ   സംസ്‌കാരത്തിൽ നിന്നും പിറവിയെടുത്തതാണെന്ന് പറയുന്നത് ശരിയല്ല .ഈ സംസ്കാരത്തിന് അൽപം പങ്കുണ്ട് എന്നു മാത്രം പറയുന്നതാണ് ശരി .....