18 -)o നൂറ്റാണ്ടിൽ മൈസൂർ ഭരിച്ച ടിപ്പു സുൽത്താന്റെ യഥാർത്ഥ രൂപം എങ്ങനെയാണു ? നാലുവര്ഷത്തിലധികമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വലിയ ആശങ്കയാണിത് . നമ്മൾ പാഠപുസ്തകത്തിൽ കണ്ടു ശീലിച്ച പോലെയല്ല ടിപ്പുവിന്റെ യഥാർത്ഥ രൂപം .എല്ലാ പുസ്തകത്തിലും ടിപ്പുവിന് അല്പം സൗന്ദര്യം കൂടുതലാണ് .യഥാർത്ഥത്തിൽ ടിപ്പുവിന് അത്രയ്ക്ക് സൗന്ദര്യം ഇല്ല എന്നതാണ് വാസ്തവം .ഇതുവരെ കണ്ട ടിപ്‌വല്ല ശരിക്കും ടിപ്പു എന്നവകാശപ്പെടുന്നവർ 2015 ലാണ് യാഥാർതട്ടിപ്പുചിത്രം ആദ്യമായി ട്വിറ്ററിൽ എത്തിച്ചത് .
വിശ്വസിപ്പിക്കുന്നതിനായി ചിത്രത്തിന്റെ മെനഞ്ഞെടുത്ത ചരിത്രമൂല്യങ്ങൾ അടക്കം വിശദീകരിക്കുകയും ചെയ്തു .ഇപ്പോഴും പ്രചാരണം അവസാനിപ്പിച്ചട്ടില്ല എന്നതാണ് സത്യം .2018 നവംബറിൽ ബിജെപി വക്താവ് ആസ്വിനി ഉപാധ്യായ യഥാർത്ഥ ടിപ്പുവിന്റെ ചിത്രം പങ്കുവെച്ചു .
യഥാർത്ഥ ടിപ്പുവെന്ന അടിക്കുറുപ്പോടെ ഒരു ബ്ലാക്ക്&വൈറ്റ് ചിത്രവും ഇന്ത്യൻ പാഠപുസ്തകങ്ങളിലെ ടിപ്പുവെന്ന രൂപവും താരതമ്യപ്പെടുത്തി. ഒടുവിൽ സത്യാവസ്ഥ പുറത്തുവന്നു ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന അടിമവ്യാപാരിയായ ഹമദ് ബിൻ ജുമാ ബിൻ റജബ് എൽ മുറജബി എന്നയാളുടെ ചിത്രമാണ് ടിപ്പുവിന്റെപേരിൽ പ്രചരിപ്പിച്ചതു . ചിത്രം പകർത്തിയത് 1826 നും -27 നുമിടയിൽഫ്രഞ്ചുകാരനായ നിക്‌ഫോർ നിപ്ളെയും .൧൭൯൯ മെയ് നാലിനാണ് ടിപ്പു മരിക്കുന്നത് .അതേസമയം ,19 -)ഓ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് ബിൻ ഖൽഫാൻ എന്ന വ്യാപാരിയുടേതാണ് ചിത്രം എന്ന് അവകാശപ്പെടുന്നവരുമുണ്ട്
0 Comments