ആചാരങ്ങൾ ആഘോഷങ്ങൾ എന്ന പുസ്തകം കേരളത്തിലെ ആചാരങ്ങളെയും ആഘോഷങ്ങളെയും പറ്റി പ്രതിപാദിക്കുന്നു .നമ്മളിന്ന് ആഘോഷിക്കുന്ന ഉത്സവങ്ങളുടെയും വേലപൂരങ്ങളുടെയും പെരുന്നാളുകളുടെയും വേരുകൾ കണ്ടുപിടിച്ചു പിന്തുടർന്നു പോയാൽ പുരാതന ശിലായുഗത്തിലെ ജീവിതത്തിന്റെ ഇരുളടഞ്ഞ ഗുഹകളിൽ ആണ് ചെന്നെത്തുക എന്ന് പുസ്തകത്തിൽ പറയുന്നു .അതിപുരാതന കാലം മുതലേ ആചാരങ്ങൾക്കു വളരെ പ്രാധാന്യം ഭാരതം പിന്തുടർന്ന് വരുന്നു .ശിലായുഗത്തിൽ നിന്ന് മനുഷ്യൻ ആരംഭിച്ച പല അനുഷ്ടാനങ്ങളും ഇന്ന് പുതിയരീതിയിൽ നമ്മൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റു വിധത്തിൽ നമ്മൾ പിൻ തുടർന്ന് പോരുക തന്നെ ചെയ്യുന്നു.കാലക്രെമേണ  മുൻ തല മുറയെ മറന്നു എന്നതാണ് വാസ്തവം .ആധുനിക ജീവിതത്തിൽ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം കുറയുന്നു .പൊതുസ്ഥലത്തു ഒത്തുകൂടുന്നതും ,നേരിട്ടുള്ള ആശയവിനിമയം നടത്തുന്നതും,ജീവിതത്തിരക്കും ഇന്ന് നമ്മളെ പരസ്പരം അകറ്റുന്നു എന്ന സത്യം നമ്മൾ മനസിലാക്കാതെ പോകുന്നു .ഓൺലൈൻ മാധ്യമങ്ങൾ ഇന്ന് നിത്യ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയപ്പോൾ -വായനശാലകളും ,ശാരീരിരിക വിനോദങ്ങളും നമ്മളിൽ നിന്ന് അകന്നു .വിഷത്താൽ കുത്തിനിറച്ച ഒരു പുതുതലമുറയെ നമ്മൾ അറിയാതെ തന്നെ നാം വാർത്തെടുക്കുന്നു.പാക്കറ്റ് ഭക്ഷണരീതി നമ്മളെ ഒരു നിത്യ രോഗി ആക്കുന്നു എന്നത് പരീക്ഷണങ്ങളാൽ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .കൃഷി ഭൂമി അന്യമായി ,കാർഷിക ഉത്പ്പന്നങ്ങളും, കർഷകരും ഇന്ന് വളരെ വിരളം തന്നെ .ഇങ്ങനെ തുടർന്നാൽ നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമല്ല ,നമ്മുടെ മുൻ തലമുറ നമുക്ക് നൽകിയ നമ്മുടെ സംസ്കാരവും അന്യമായിപോകും എന്നുള്ളത്  വസ്തുതാപരമായ കാര്യമാണ് ....