പഞ്ചർ എന്ന വാക്ക് എന്നെ ഒരുപാടു സ്വാതീനിച്ച വാക്കാണ് ....സ്കൂൾ ജീവിതത്തിൽ എനിക്കുണ്ടായിരുന്ന ...ഒരു ചക്കടാ സൈക്കിൾ ...ഞാൻ ആശിച്ചു വാങ്ങിച്ചത് .....എന്റെ സൈക്കിൾ എന്റേതുമാത്രം ....ആരെയും അതിൽ കയറ്റിയില്ല ...അതുകൊണ്ടു അതിന്റെ പിൻ സീറ്റ് ഞാൻ അഴിച്ചു മാറ്റിയിരുന്നു ..സ്കൂൾ കാലഘട്ടത്തിന്റെ അവസാന ദിനത്തിലൊരിക്കൽ പ്രിയപ്പെട്ട ടീച്ചറിന്റെ സെന്റോഫ് ദിനം ...ടീച്ചറിന്റെ വക പാർട്ടി ...ടീച്ചറിന്റെ വീട്ടിൽ സെലിബ്രേഷൻ തകൃതിയായി നടക്കുന്നു .സെലിബ്രേഷൻ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു ഓരോ പെൺകുട്ടികളും ഓരോ ആൺകുട്ടികളുടെയും സൈക്കിളിന്റെ പിൻ സീറ്റ് ബുക്ക് ചെയ്തു ..ഒരുത്തി മാത്രം ബാക്കി ..എന്റെ ചെകിടിക്ക് പിൻ സീറ്റ് ഇല്ല ..കൂട്ടത്തിൽ ഒറ്റപെട്ടവളേ ഇട്ടേച്ചു പോവാൻ സങ്കടം ..അവസാനം തീരുമാനമായി അവൾ സൈക്കിളിന്റെ മുൻ സീറ്റിൽ ഇരുന്നുകൊള്ളാം ..ആയിക്കോട്ടെ ഞാനും ഉറപ്പിച്ചു ..പക്ഷെ ആ യാത്ര അധികം പോകേണ്ടിവന്നില്ല ..പെട്ടെന്ന് തന്നെ സൈക്കിൾ പഞ്ചറായി ...ഇനി നടക്കാം അതെ വഴിയുള്ളു ...പിന്നെ രണ്ടാളും ആ വീഥിയിലൂടെ നടപ്പായി സൗഹൃദം പങ്കുവെച്ചു രണ്ടാളും നീണ്ട യാത്ര ...( )അന്ന് തുടങ്ങിയ ആ യാത്ര ഇന്നും തുടരുന്നു
0 Comments