ആലപ്പുഴ നഗരത്തിന്റെ കഥപറയാൻ മ്യൂസിയങ്ങൾ ഒരുങ്ങുകയാണ് .വ്യാപാരമേഖലകൾ ,കയർ,കാർഷിക മേഖല,തൊഴിലാളി ചരിത്രം,ആരോഗ്യം,തുടങ്ങിയ ആലപ്പുഴയുടെ പാരമ്പര്യങ്ങളെ കുറിച്ച് തുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഈ മ്യൂസിയങ്ങൾ സംവദിക്കുക .
ലിംവിങ് മ്യൂസിയം:
കയർ മേഖലയിലെ തൊഴിലാളി പ്രയത്നവുമായി ബന്ധപ്പെട്ടാണ് മ്യൂസിയം പ്രവർത്തിക്കുക.
വ്യവസായ മ്യൂസിയം :
കയറിന്റെ വാണിജ്യ മേഖല ,കയറിൽ നിന്ന് ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങൾ എന്നിവയാണ് വ്യവസായ മ്യൂസിയത്തിൽ ഒരുക്കുക.
തുറമുഖ മ്യൂസിയം:
ആലപ്പുഴ തുറമുഖ ചരിത്രമാണ് തുറമുഖ മ്യൂസിയം സന്ദര്ശകരോട് പങ്കുവെക്കുക .ആലപ്പുഴയുടെ ചരിത്ര രേഖകളും തുറമുഖ ഉപകരണങ്ങളും അമൂല്യ രേഖകളുടെ ശേഖരണവും ഇതിൽ ഉണ്ടാവും .
ഗുജറാത്തി മ്യൂസിയം :
നഗരത്തിലേക്ക് വ്യാപാരത്തിനായി കുടിയേറിയ ഗുജറാത്തികളുടെ ചരിത്രമാകും ഗുജറാത്ത് മ്യൂസിയത്തിൽ .ഇവർ നഗരത്തിൽ നിർമിച്ച കെട്ടിടങ്ങളും ഇതിന്റെ ഭാഗമാകും ...............
ഗാന്ധി മ്യൂസിയം :
മഹാത്മാ ഗാന്ധിയുമായി ബന്ധപെട്ടു ജില്ലയുടെ ചരിത്രവും ഗാന്ധിയുടെ അപൂർവ നേട്ടങ്ങളുമാവും ഗാന്ധി മ്യൂസിയം........
ആരോഗ്യ മ്യൂസിയം :
കൊട്ടാരം ആശുപത്രിയാണ് ആരോഗ്യമുസിയം ആക്കി മാറ്റുക .ആരോഗ്യരംഗത്തെ നേട്ടങ്ങളും മറ്റുമാകും ഇവിടെ ഒരുക്കുക.... .
കൊങ്കണി മ്യൂസിയം :
കൊങ്കണി സംസ്കാരവുമായി നഗരത്തെ ബന്ധപ്പെടുത്തുന്ന കാര്യങ്ങളാവും മുസുയത്തിൽ ഉണ്ടാവുക ....
0 Comments