സഹ്യപർവത നിരകളുടെ കിഴക്കു,കൊടൈക്കനാലിൽനിന്നു ൪൨ കിലോമീറ്റര് മാറി കുമ്പൂർ എന്ന ഗ്രാമത്തിലാണ്തമ്പുരാൻകോവിൽ സ്ഥിതിചെയ്യുന്നത് .കുമ്പൂർ ഗ്രാമത്തിൽനിന്ന് 7 കിലോമീറ്റർ
ഓഫ്‌റോഡ് ഡ്രൈവിങ്ങും ൪ കിലോമീറ്റർ കാല്നടയാത്രയും ചെയ്താൽ തമ്പുരാൻകോവിലിലെത്താം .തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ ,കൊടൈക്കനാലിനു സമീപമുള്ള മന്നവന്നുർ പഞ്ചായത്തിലാണ് കുമ്പൂർ എന്ന കുഗ്രാമം സ്ഥിതിചെയ്യുന്നത് .1474 കുടുംബങ്ങൾ മാത്രം വസിക്കുന്ന മന്നവന്നുർ ശീതകാല പച്ചക്കറികളുടെ പ്രധാന കൃഷിസ്ഥലമാണ് .കുമ്പൂർ,കീഴാണവയൽ എന്നീ രണ്ടു വില്ലേജുകൾ ചേർന്ന മന്നവന്നുർ സമുദ്രനിരപ്പിൽ നിന്ന് 6170 അടി ഉയരത്തിലാണ് ,കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിൻറെ ആട് ഗവേഷണ കേന്ദ്രവും ഇവിടെയാണ് .
മണ്ണാവന്നൂരിൽനിന്നു 5 കിലോമീറ്റർ ദൂരമുണ്ട് കുമ്പൂരിലേക്കു .ആകെ 202 കുടുംബങ്ങളാണ് കുമ്പൂരിൽ വസിക്കുന്നത് .എല്ലാവരും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ മാത്രം ,ഉരുളക്കിഴങ്ങു ,കാരറ്റ് ,വെളുത്തുള്ളി ,ബീൻസ്,സവോള ,തുടങ്ങിയവ വിവിധ സീസണുകളിൽ ആയി കൃഷി ചെയ്യുന്നു .നാലാം ക്ലാസ്സ്‌വരെയുള്ള കുട്ടികൾക്ക് ഒരു ഏകാദ്ധ്യാപക വിദ്യാലയം കുമ്പൂരിലുണ്ട്.
0 Comments