കാസർഗോഡുനിന്ന് ഏകദേശം 30 km അകലെയാണ് പൊസടിഗുമ്പെ .സീതാംഗോളിയെയും പെരുമുദിയെയും ധര്മതുടുകയും പിന്നിട്ടു ഏകദേശം ഒരുമണിക്കൂറുകൊണ്ട് പൊസടിഗുമ്പെയിലെത്താം .ധർമത്തുടുകയിൽ നിന്ന് ബായാറിലേക്കു പോകുന്ന വഴിയാണ് ഈ മലനിര സ്ഥിതി ചെയ്യുന്നത് .പോകുന്ന വഴിയിലെ ഗ്രാമ്യ ഭംഗി വാക്കുകളിൽ ഒതുങ്ങുന്നതല്ല .
മറ്റു ഹിൽസ്റ്റേഷനുകളെ പോലെ
ഒരു വ്യൂ പോയിന്റൊ മുനമ്പോ കാണും എന്ന് കണക്കുകൂട്ടിയാൽ നിങ്ങൾക്കു തെറ്റും കാരണം വളരെ നിരപ്പായ പ്രദേശമാണ് പൊസടിഗുമ്പെയുടെ മുഗൾ ഭാഗത്തുള്ളത് അവിടെ മഴത്തണുപ്പിൽ പുല്നാമ്പുകൾ പച്ചവിരിക്കുന്നു .ഗോൾഫ് കോഴ്സിനോട് സമാനമായ പ്രദേശമാണ് പൊസടിഗുമ്പെയുടെ മുഗൾ ഭാഗത്തുള്ളത് അവിടെയിവിടെയായി ചെങ്കൽ പാളികളെ ഭൂമി ഭംഗിയായി അലങ്കരിച്ചിരിക്കുന്നു .
ആകാശത്തേക്ക് നോക്കിയപ്പോൾ സ്വർഗം കൈയെത്തും ദൂരത്തന്നെ പോലെ തോന്നും .വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിവരുന്ന വെൺമേഘക്കൂട്ടങ്ങളും മഞ്ഞുകണങ്ങളും .അവയെ ചുംബിച്ചു സൂര്യൻ തൻ്റെ
ചെറുകിരണങ്ങളെ മേഘങ്ങൾക്കിടയിലൂടെ കടത്തിവിടുന്നു .മീശപ്പുലിമലപോലും തോറ്റുപോകുന്ന വശ്യഭംഗിയാണ് പോസ്ടിഗുമ്പേ സമ്മാനിക്കുന്നത് .അങ്ങ് ദൂരെ മലനിരകൾ മഞ്ഞുടുത്തു അണിഞ്ഞൊരുങ്ങിനില്കുന്നതായി കാണാം .
കാസർകോടൻ ഗ്രാമീണ ഭംഗിക്കൊപ്പം കർണാടകയുടെ മംഗലുരുപ്പട്ടണത്തിന്റെ വിദൂര ദൃശ്യവും അറബിക്കടലും ചിക്കമംഗളുരുവിലെ കുദ്രെമുഖ് മലനിരകളുമെല്ലാം പോസ്ടിഗുംബയുടെ തലയില ചവുട്ടി നിന്നുകൊണ്ടുകാണാം .പുറകിലായി വിശാലമായി കിടക്കുന്ന പുൽത്തകിടികൾ കാഴ്ചക്ക് നവ്യാനുഭവം സമ്മാനിക്കുന്നു .സൂര്യരെസ്‌മികൾ ഊർജം സംഭരിക്കുമ്പോഴേക്കും മഞ്ഞുകണങ്ങളും കോടയും സ്വർഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നു .പിന്നീട് അവ വൈകിട്ട് തിരിച്ചെത്തു.കോട അലിഞ്ഞില്ലാതാകുന്ന കാഴ്ചയും കാണേണ്ടതുതന്നെയാണ് .൩൬൦ ഡിഗ്രി കാഴ്ചയാണ് പോസ്ടിഗുമ്പേ സഞ്ചാരികൾക്കു സമ്മാനിക്കുന്നത് .
0 Comments